05 September, 2026 06:22:16 PM


ഇറാനിയൻ എണ്ണക്കപ്പലിന് നേരെ യുഎസ് മിസൈലാക്രമണം



തെഹ്റാൻ: ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം. ഹോര്‍മൂസ് കടലിടുക്കിലെ ഇറാനിയന്‍ എണ്ണക്കപ്പലിന് നേരെയാണ് അമേരിക്കന്‍ ആക്രമണമുണ്ടായത്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് സമീപത്തുവെച്ചാണ് എണ്ണ ടാങ്കറിനെ ലക്ഷ്യം വെച്ച് യുഎസ് ആക്രമണമുണ്ടായത്. ടാങ്കറിന് നേരെ യു.എസ് സൈന്യം നാല് മിസൈലുകൾ തൊടുത്തുവിടുകയായിരുന്നുഇറാനിയന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നതെന്നും ആക്രമണത്തില്‍ കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും എല്ലാവരെയും ഉടനടി മാറ്റിയെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K