25 October, 2026 08:17:05 PM


പൊൻകുന്നത്ത് 36 കിലോ കഞ്ചാവ് പിടികൂടി; എരുമേലി സ്വദേശികളായ 4 പേർ അറസ്റ്റിൽ



കോട്ടയം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി തൂഫാൻ സ്ക്വാഡും പൊൻകുന്നം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 36 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എരുമേലി സ്വദേശികളായ നാലുപേരെ അറസ്റ്റ് ചെയ്തു.

2026 ഒക്ടോബർ 25-ന് രാവിലെ എട്ടുമണിയോടെ ബംഗളൂരുവിൽനിന്ന് എത്തിയ അന്തർസംസ്ഥാന ബസ്സിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് ട്രോളി ബാഗുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കണ്ടെത്തിയത്. 1) ശരത്ത്കുമാർ വി. എ, വയസ് 25, S/o അപ്പുക്കുട്ടൻ, വട്ടവേലിൽ വീട്, കനകപ്പലം പി. എരുമേലി, 2) ആദർശ് പി. റജി (27), പുലിക്കച്ചിറ വീട്, മുക്കൂട്ടുതറ, എരുമേലി, 3) നന്തു റിനോഷ് (27), വാഴക്കാലായിൽ വീട്, കനകപ്പലം, എരുമേലി,  4) ഷാരൂഖാൻ (26), പാറയ്ക്കൽ വീട്, മുക്കൂട്ടുതറ, എരുമേലി സൗത്ത് എന്നിവരെ അറസ്റ്റ് ചെയ്തു.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു IPS ന്റെ  ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികൾ കഞ്ചാവുമായി ബംഗളൂരുവിൽനിന്ന് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ ആസൂത്രിത പരിശോധനയിലാണ് വൻ കഞ്ചാവുശേഖരം പിടികൂടിയത്.
പ്രാഥമിക അന്വേഷണത്തിൽ ഒഡീഷയിൽനിന്ന് എത്തിച്ച കഞ്ചാവ് ശബരിമല തീർത്ഥാടന സീസണിൽ എരുമേലി കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കി.

ഈ മാസം ജില്ലയിൽ വാണിജ്യാടിസ്ഥാനത്തിൽ കണക്കാക്കുന്ന അളവിലുള്ള കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട കേസുകളും എം.ഡി.എം.എ. കടത്തുമായി ബന്ധപ്പെട്ട കേസുകളും ഉൾപ്പെടെ  കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈരാറ്റുപേട്ടയിലും, കോട്ടയത്തും, പാലായിലും എം.ഡി.എം.എ. കടത്തുമായി ബന്ധപ്പെട്ട സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ  ഡാൻസഫ് പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും പരിക്കേറ്റ സംഭവവുമുണ്ടായി.
ലഹരിമരുന്ന് കടത്തും വിൽപ്പനയും തടയുന്നതിനുള്ള പോലീസ് നടപടികൾ ശക്തമാകുന്നതോടെ ചില ലഹരിക്കടത്ത് സംഘങ്ങൾ അക്രമാസക്തരാകുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുമുണ്ട്.

ലഹരിവ്യാപാരത്തിന് തടസ്സമുണ്ടാകുന്നതാണ് ഇത്തരം സംഘങ്ങളുടെ അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജില്ലയിൽ ലഹരിമരുന്നുകളുടെ കടത്തും വിൽപ്പനയും തടയുന്നതിനായി കൂടുതൽ കർശനമായ നിരീക്ഷണവും പരിശോധനകളും നടത്താൻ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് നിരീക്ഷണവും അന്വേഷണവും ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ കൃത്യമായ നീക്കങ്ങളാണ് പൊൻകുന്നം പോലീസുമായി ചേർന്ന് നടത്തിയ ഇന്നത്തെ വൻ കഞ്ചാവ് വേട്ടയ്ക്ക് വഴിയൊരുക്കിയത്.

ശബരിമല തീർത്ഥാടന സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ തീർത്ഥാടന കേന്ദ്രങ്ങളും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് കടത്തും വിൽപ്പനയും നടത്താനുള്ള നീക്കങ്ങൾ തടയുന്നതിനായി പോലീസ് പരിശോധനകളും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം ഐ.പി.എസിന്റെ നേരിട്ടുള്ള മേൽ നോട്ടത്തിൽ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി യു. ശ്രീജിത്ത്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി റിജോ പി. ജോസഫ് എന്നിവർ ഓപ്പറേഷന് നേതൃത്വം നൽകി.
ഡാൻസ് ഓഫ് ടീം അംഗങ്ങളോടൊപ്പം, കാഞ്ഞിരപ്പള്ളി തൂഫാൻ സ്ക്വാഡും, പൊൻകുന്നം സ്റ്റേഷനിലെ സേനാംഗങ്ങളായ
എസ്ഐ ഗ്രീഷ്മ ചന്ദ്രൻ ടി, എസ്ഐ ശിവപ്രസാദ് എസ്, എസ്ഐ പ്രദീപ് പി എൻ, എസ്ഐ ജോൺസൺ ടി എസ്, എസ്ഐ രമേഷ്കുമാർ കെ ആർ, എഎസ്ഐ റെഞ്ചു കെ ടി, എഎസ്ഐ ബിജി വി ജെ, സിപിഒമാരായ രാജേഷ് പി രാജപ്പൻ, വിനോദ് ജോസഫ്, ശ്രീജിത്ത് കെ കെ, ബിപിൻ സാം 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910