18 November, 2026 12:29:45 PM
തൃശൂരിൽ ഹെൽമെറ്റ് വെച്ച് യാത്ര ചെയ്ത യുവതികൾക്ക് പിഴ ചുമത്തി പൊലീസ്

തൃശ്ശൂർ: വാടാനപ്പള്ളി സംസ്ഥാനപാതയിൽ സ്‌കൂട്ടറിൽ ഹെൽമെറ്റ് വെച്ച് യാത്ര ചെയ്ത യുവതികൾക്ക് പിഴ ചുമത്തി പൊലീസ്. കാരമുക്ക് സ്വദേശികളായ സഹോദരിമാർക്ക് ഹെൽമെറ്റ് ഇല്ല എന്ന് പറഞ്ഞ് പിഴയടക്കാൻ പറഞ്ഞ് പൊലീസിന്റെ ചലാൻ. രണ്ടുപേരും ഹെൽമെറ്റ് വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രം സഹിതം ആണ് ചലാൻ അയച്ചു നൽകിയത്. ചലാനും ഇവർ സ്‌കൂട്ടറിൽ പോകുന്ന ചിത്രവും അടക്കമാണ് പിഴയടക്കാൻ വേണ്ടി അയച്ചുകൊടുത്തത്. ആ ചിത്രത്തിൽ തന്നെ രണ്ടുപേരും ഹെൽമെറ്റ് വെച്ചാണ് യാത്ര ചെയ്യുന്നത് എന്ന് വ്യക്തം. പരാതിപ്പെട്ടപ്പോൾ എസ്പി ഓഫീസുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകി.





