12 January, 2016 04:09:08 PM


പ്രസംഗത്തിനിടെ കരയാന്‍ ഒബാമ കണ്ണില്‍ ഉള്ളി തേച്ചെന്ന ആരോപണം



വാഷിങ്‌ടണ്‍ : യു.എസിലെ സാന്‍ഡി ഹുക്ക്‌ സ്‌കൂളില്‍ 20 കുട്ടികളുടെ മരണത്തിന്‌ ഇടയാക്കിയ വെടിവെപ്പിനെ അനുസ്‌മരിച്ച്‌ പ്രസംഗിക്കുന്നതിനിടെ കണ്ണീര്‍ വരാന്‍ ബരാക്‌ ഒബാമ ഉള്ളി ഉപയോഗിച്ചുവെന്ന്‌ ആരോപണം. തോക്കുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസംഗത്തിനിടെയാണ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച്‌ ഓര്‍ക്കുന്ന നിമിഷങ്ങളില്‍ തനിക്ക്‌ ഭ്രാന്ത്‌ പിടിക്കുന്നതുപോലെയാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ ഒബാമ വികാരാധീനനായത്‌. തനിക്ക്‌ ദുഖം അടക്കാനാകുന്നില്ലെന്ന്‌ പറയവേ ഒബാമയുടെ കണ്ണുകള്‍ ഈറനണിയുകയും കണ്ണുകളില്‍ നിന്നും കവിളിലൂടെ കണ്ണീര്‍ ഒഴുകുകയും ചെയ്‌തിരുന്നു. എന്നാല്‍, ഇത്‌ കണ്ണീരല്ലെന്നും കരയാന്‍ കണ്ണില്‍ ഉള്ളിതേച്ചതാകാം എന്നും ആരോപിച്ച്‌ രാജ്യാന്തര മാധ്യമമായ ഫോക്‌സ് ന്യൂസാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K