27 November, 2016 11:45:32 PM


ഒറ്റത്തവണ വെളിപ്പെടുത്തല്‍ : ആദ്യഗഡു നികുതി 30നു മുന്‍പ് നല്‍കണം




ദില്ലി : ഒറ്റത്തവണ വെളിപ്പെടുത്തല്‍ പദ്ധതിയനുസരിച്ചു വരുമാനം വെളിപ്പെടുത്തിയവര്‍ ഈ മാസം 30ന് അകം നികുതിയുടെ ആദ്യഗഡു അടയ്ക്കണമെന്ന് ആദായനികുതി വകുപ്പിന്റെ പരസ്യം. 25% നികുതി 30ന് അകം അടച്ചില്ലെങ്കില്‍ വരുമാനം വെളിപ്പെടുത്തിയത് അസാധുവാക്കുമെന്നും പരസ്യത്തില്‍ പറയുന്നു.



കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു പദ്ധതി. 64,275 പേര്‍ ഈ കാലഘട്ടത്തില്‍ 65,250 കോടി രൂപയുടെ അനധികൃത സമ്ബാദ്യം വെളിപ്പെടുത്തി. ഇങ്ങനെ വെളിപ്പെടുത്തിയിട്ടുള്ളവര്‍ക്ക് അതിന്റെ 45% നികുതി അടച്ചു മറ്റു നടപടികള്‍ ഒഴിവാക്കാം. ഈ 45% പിഴ ഗഡുക്കളായി അടയ്ക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K