05 January, 2017 01:02:25 PM


ഗാന്ധിയില്ലാത്ത 2000ത്തിന്‍റെ നോട്ട്; അച്ചടിപ്പിശകെന്ന് ബാങ്ക് അധികൃതർ



ഷിയാപൂർ: മധ്യപ്രദേശില്‍ ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ടുകൾ ലഭിച്ച ഗ്രാമീണർ പരിഭ്രാന്തിയിലായി. ഷിയാപൂരിലെ എസ്.ബി. ഐയിൽ നിന്നും ലഭിച്ച നോട്ടുകളിലാണ് ഗാന്ധിയെ അച്ചടിക്കാൻ മറന്നത്. നോട്ടുകൾ വ്യാജമാണെന്ന് കരുതി ബാങ്കിലെത്തിയ ഗ്രാമീണരോട് അച്ചടിപ്പിശകാണെന്നാണ് അധികൃതർ അറിയിച്ചത്.


ബാങ്ക് അധികൃതർ നോട്ടുകൾ തിരിച്ചെടുത്തെങ്കിലും പകരം പണം നൽകാൻ തയാറായില്ലെന്നാണ് ഗ്രാമീണരുടെ പരാതി. ഇതേക്കുറിച്ച് ഒരു നടപടയും സ്വീകരിച്ചില്ലെന്നും ഗ്രാമീണർക്ക് പരാതിയുണ്ട്. എന്നാൽ നോട്ടുകൾ വ്യാജമല്ലെന്നും അച്ചടിയിൽ ഉണ്ടായ പിശകാണെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K