26 January, 2019 06:30:50 PM


മാന്നാനം കെ ഇ സ്കൂള്‍ വാര്‍ഷികാഘോഷവും ജെഇഇ മെയിന്‍ റാങ്ക് ജേതാവിന് സ്വീകരണവും നാളെ



മാന്നാനം: മാന്നാനം കുര്യാക്കോസ് ഏലിയാസ് സ്കൂളിന്‍റെ 28-ാമത് വാര്‍ഷികാഘോഷം 'നിറച്ചാർത്ത്' ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1 മുതല്‍ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. റിട്ട. ഡിജിപിയും പോലീസ് കംപ്ലെയിന്‍റ്സ് അതോറിറ്റി അംഗവുമായ കെ.പി സോമരാജന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 2019 ജെഇഇ മെയിന്‍ പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിഷ്ണു വിനോദിനെ ഏറ്റുമാനൂര്‍ എം.എല്‍.എ സുരേഷ് കുറുപ്പ് ആദരിക്കും. 



തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യാൽ ഫാ.സെബാസ്റ്റ്യന്‍ ചാമത്തറയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ.ജെയിംസ് മുല്ലശ്ശേരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫാ.സ്കറിയ എതിരേറ്റ് മുഖ്യപ്രഭാഷണം നടത്തും. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മേരിക്കുട്ടി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സസാരിക്കും. പിടിഎ പ്രസിഡന്‍റ് ജോമി മാത്യു കെഇഎംഎസ് ചാരിറ്റി ഹോം പ്രോജക്ട് പ്രകാരം നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവ്വഹിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K