11 August, 2026 04:33:12 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷാതീയതി
മഹാത്മാ ഗാന്ധി സർവകലാശാല 10.08.2026-ന് നടത്താനിരുന്ന വിവിധ പരീക്ഷകളുടെ പുതുക്കിയ തീയതികൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
2023 അഡ്മിഷൻ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. അഞ്ചാം സെമസ്റ്റർ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 9 മുതൽ 16 വരെ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ്.സി. കെമിസ്ട്രി (പി.ജി.സി.എസ്.എസ്- 2018 അഡ്മിഷൻ സെക്കൻഡ് മെഴ്സി ചാൻസ്, 2017 അഡ്മിഷൻ തേർഡ് മെഴ്സി ചാൻസ്, 2016 അഡ്മിഷൻ ലാസ്റ്റ് & ഫൈനൽ സ്പെഷ്യൽ മെഴ്സി ചാൻസ്) ഫെബ്രുവരി 2026 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. 2017, 2018 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് studentportal.mgu.ac.in മുഖേനയും, 2016 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നേരിട്ടും അപേക്ഷിക്കാം.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി. എ. (2009-2012 അഡ്മിഷനുകൾ റെഗുലർ സ്റ്റഡി) ലാസ്റ്റ് ആൻഡ് ഫൈനൽ സ്പെഷ്യൽ മെഴ്സി ചാൻസ്/സെമസ്റ്റർ ഇംപ്രൂവ്മെന്റ് ഫെബ്രുവരി 2025ന്റെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നേരിട്ട് അപേക്ഷിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് (വയലിൻ) (സി.എസ്.എസ്. - 2025 അഡ്മിഷൻ റെഗുലർ / 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/ 2020-2024 അഡ്മിഷൻസ് റീ-അപ്പിയറൻസ്/ 2019 അഡ്മിഷൻ ഫസ്റ്റ് മേഴ്സി ചാൻസ്) മേയ് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 17, 18, 19 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ വെച്ച് നടത്തുന്നതാണ്. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.




