24 July, 2026 08:14:04 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ ആക്ച്യൂരിയല്‍ സയന്‍സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 7 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
------------
നാലാം സെമസ്റ്റര്‍ എംഎസ്.സി ഫിസിക്സ് (മെറ്റീരിയല്‍ സയന്‍സ്) (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 7 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
------------
മൂന്നാം സെമസ്റ്റര്‍ എംഎ-മ്യൂസിക്-വീണ, വയലിന്‍, മൃദംഗം, മദ്ദളം, വോക്കല്‍, പെര്‍ഫോമിംഗ് ആര്‍ട്സ് ചെണ്ട (2024 അഡ്മിഷന്‍ പരാജയപ്പെട്ട വിദ്യാര്‍ഥികളുടെ സ്പെഷ്യല്‍ അപ്പിയറന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
------------
നാലാം സെമസ്റ്റര്‍ എംഎ മലയാളം (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 8 വരെ ഓണ്‍ലൈനില്‍  അപേക്ഷിക്കാം.
------------
നാലാം സെമസ്റ്റര്‍ എംഎസ്.സി ഹോം സയന്‍സ് (ബ്രാഞ്ച്-10) (എ)  ചൈല്‍ഡ് ഡെവലപ്പ്മെന്‍റ് ആന്‍ഡ് (ബ്രാഞ്ച്-10) (ഡി) ഫാമിലി ആന്‍ഡ് കമ്മ്യൂണിറ്റി സയന്‍സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 8 വരെ ഓണ്‍ലൈനില്‍  അപേക്ഷിക്കാം.
------------
അഞ്ചാം സെമസ്റ്റര്‍ ബിപിഇഎസ് (നാലുവര്‍ഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം 2023 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016, 2017 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 4 വരെ ഓണ്‍ലൈനില്‍  അപേക്ഷിക്കാം.
…………..
നാലാം സെമസ്റ്റർ എം.എ ഡെവലപ് മെന്റ് ഇക്കണോമിക്സ് (2024 അഡ്മിഷൻ റഗുലർ/2023, 2022, 2021, 2020 അഡ്മിഷൻ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 8 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
……………….
നാലാം സെമസ്റ്റർ എം.എ. തമിഴ് പി ജി സി എസ് എസ് (2024 അഡ്മിഷൻ റെഗുലർ /2023,2022,2021,2020 & 2019 അഡ്മിഷൻ റീ അപ്പിയറൻസ്) മാർച്ച് 2026 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 8 വരെ ഓണ്‍ലൈനില്‍  അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എംഎസ്.സി ഫുഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രാബയോളജി (സിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മെയ് 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 30, 31  തീയതികളിലായി അമലഗിരി ബി.കെ കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
------------
രണ്ടാം സെമസ്റ്റര്‍ എംഎസ്.സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (സിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മെയ് 2026ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 28ന്  പത്തനംതിട്ട, സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍. 
……………..
രണ്ടാം സെമസ്റ്റർ എം.എ.(സി.എസ്.എസ് -2025 അഡ്മിഷൻ റെഗുലർ / 2024 അഡ്മിഷൻ ഇപ്രൂവ്മെന്റ്/ 2020-2024 അഡ്മിഷൻസ് റീ-അപ്പിയറൻസ്/ 2019 അഡ്മിഷൻ ഫസ്റ്റ് മേഴ്‌സി ചാൻസ്) ഡിഗ്രി മെയ് 2026- ന്റെ മ്യൂസിക് വോക്കൽ, കഥകളി വേഷം പ്രാക്ടിക്കൽ പരീക്ഷകൾ 2026 ഓഗസ്റ്റ് 4 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്‌ൽ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍. 

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എം ആര്‍ക് (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ഓഗസ്റ്റ് 14 മുതല്‍ നടക്കും. ഓഗസ്റ്റ് 1 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഓഗസ്റ്റ് 3 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഓഗസ്റ്റ് 4 വരെയും അപേക്ഷ സ്വീകരിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305