07 September, 2026 06:56:57 PM
വെറ്ററിനറി ഡോക്ടർ നിയമനം; വാക്ക് -ഇൻ- ഇന്‍റർവ്യൂ 14ന്

കോട്ടയം: മൃഗസംരക്ഷവകുപ്പിൻറെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കാൻ സെപ്റ്റംബർ 14ന് വാക്ക്- ഇൻ- ഇൻറർവ്യൂ നടത്തും. രാവിലെ 11 മുതൽ ഒന്നുവരെ കളക്ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. യോഗ്യത: കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദം.




