21 October, 2019 10:57:36 AM


ഹി​ല​രി ക്ലിന്‍റന്‍റെ സ്വ​കാ​ര്യ ഇ-​മെ​യി​ല്‍ വിവാദം ; 38 പേ​ര്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി കണ്ടെത്തല്‍



വാ​ഷി​ങ്​​ട​ണ്‍: യു​എ​സ്​ മു​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും 2016ലെ ​ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​സി​ഡന്‍റ്​ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹി​ല​രി ക്ലി​ന്‍റന്‍റെ സ്വ​കാ​ര്യ ഇ-​മെ​യി​ല്‍ വി​വാ​ദ​വു​മാ​യി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. അന്വേഷണത്തില്‍ 38 പേ​ര്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇ​വ​​ര്‍​ക്കെ​തി​രെ കര്‍ശന ന​ട​പ​ടി​യു​ണ്ടാ​കും.


മൂ​ന്നു​വ​ര്‍​ഷം മുമ്പാ​ണ്​ ഇ​തു​ ​ബ​ന്ധി​ച്ച്‌​ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. നിയമ ലംഘനം നടത്തിയവരുടെ കൂട്ടത്തില്‍ ഹി​ല​രി​യു​ടെ കാ​ല​ത്ത്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ല്‍ ജോ​ലി​ ചെയ്തവരും ഉള്‍പ്പെടും. ചി​ല​ര്‍ ട്രം​പ്​​ ഭ​ര​ണ​കൂ​ട​ത്തി​ല്‍ തു​ട​രു​ന്നു​മു​ണ്ട്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യായിരിക്കുമ്പോള്‍ പൊ​തു ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഹി​ല​രി സ്വ​കാ​ര്യ ഇ-​മെ​യി​ല്‍ ഉ​പ​യോ​ഗി​ച്ചെ​ന്നാ​യി​രു​ന്നു വിവാദം .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K