18 November, 2019 04:08:51 PM


ഉത്തരകൊറിയയുടെ ആണവ പരീക്ഷണം ഹിരോഷിമയെക്കാള്‍ 17 മടങ്ങ് അതിപ്രഹര ശേഷിയേറിയതായിരുന്നെന്ന്




ദില്ലി: ഉത്തരകൊറിയയുടെ ആണവപരീക്ഷണം ഹിരോഷിമയേക്കാള്‍ 17 മടങ്ങ് പ്രഹരശേഷിയേറിയതായിരുന്നുവെന്ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി(ഇസ്രോ). ഇസ്രോ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഉത്തരകൊറിയയുടെ ആണവ പരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.


ഉത്തരകൊറിയ 2017 ല്‍ നടത്തിയ ആണവപരീക്ഷണം ഹിരോഷിമയെക്കാള്‍ 17 മടങ്ങ് അതിപ്രഹരശേഷയേറിയതായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിരോഷിമയെ തകര്‍ത്ത ബോംബിനേക്കാള്‍ 17 മടങ്ങ് അതിപ്രഹരശേഷി ഏറിയതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് ജിയോഫിസിക്കല്‍ ജേര്‍ണല്‍ ഇന്റര്‍നാഷണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നംഗ ഗവേഷക സംഘമാണ് പഠനം നടത്തിയിരിക്കുന്നത്. കെഎം ശ്രീജിത്ത്, റിതേഷ് അഗര്‍വാള്‍, എഎസ് രാജവാത് എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. ജപ്പാന്റെ കൃത്രിമോപഗ്രഹമായ അലോസ്-2 ന്റെ വിവരങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.


രണ്ടാം ലോക മഹായുദ്ധത്തില്‍ 1945 ല്‍ ഹിരോഷിമയിലെ സ്‌ഫോടനത്തില്‍ 15 ടണ്‍ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്. ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണത്തില്‍ 245 മുതല്‍ 271 ടണ്‍ വരെ സ്‌ഫോടക വസ്തുക്കളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചതെന്നാണ് കണക്കാക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പരീക്ഷണം നടത്തിയ മൗണ്ട് മണ്‍ടാപ് എന്ന പര്‍വത ശിഖരത്തിന്റെ മേല്‍ത്തട്ട് വന്‍തോതില്‍ തകര്‍ന്നതായാണ് പഠനം വ്യക്തമാക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K