03 January, 2020 09:16:27 PM


അതിരമ്പുഴ സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ശതാബ്ദി ആഘോഷത്തിന് തുടക്കമായി



അതിരമ്പുഴ: സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിച്ച സമ്മേളനം തോമസ് ചാഴികാടൻ എം.പി.ഉദ്ഘാടനം ചെയ്തു. സുരേഷ് കുറുപ്പ് എം.എൽ.എ. , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തിൽ  എന്നിവർ വിവിധ  പദ്ധതികൾക്ക് തുടക്കം കുറിച്ചു.

 മാനേജർ ഫാ.ജോസഫ് മുണ്ടകത്തിൽ ആ മുഖ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക റാണി മോൾ തോമസ്, അഡ്മിനിസ്ട്രേറ്റർ ഫാ.ജിജോ കുറിയന്നൂർ പറമ്പിൽ, ജനറൽ കൺവീനർ ബെന്നി 'സി പൊന്നാരം, ലിസി ടോമി, മഹേഷ് ചന്ദ്രൻ, അജിതകുമാരി ടി കെ.ബേബിനാസ് അജാസ്, ജയിംസ് കുര്യൻ  ആൻടോ മാർട്ടിൻ, ഡെയ്സി സെബാസ്റ്റൻ ഷിനി ഷാജി, റെജി പ്രോത്താസിസ്, സിബി സ്കറിയ എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K