24 January, 2020 09:00:43 AM


നേ​പ്പാ​ളി​ൽ മ​രി​ച്ച ചേ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു



തിരുവനന്തപുരം: നേ​പ്പാ​ളി​ൽ മ​രി​ച്ച ചേ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു. പ്ര​വീ​ൺ കു​മാ​ർ, ഭാ​ര്യ ശ​ര​ണ്യ, മ​ക്ക​ളാ​യ ശ്രീ​ഭ​ദ്ര, അ​ർ​ച്ച, അ​ഭി​ന​വ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച‍​യോ​ടെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. ദില്ലിയി​ൽ​നി​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.


അ​ഞ്ചു​ പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​ഞ്ച് ആം​ബു​ല​ന്‍​സു​ക​ളി​ല്‍ വി​ലാ​പ​യാ​ത്ര​യാ​യി​ട്ടാ​ണ് കൊ​ണ്ടു​പോ​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ര​ഞ്ജി​ത് കു​മാ​ർ, ഭാ​ര്യ ഇ​ന്ദു​ല​ക്ഷ്മി, മ​ക​ന്‍ വൈ​ഷ്ണ​വ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന് ഉ​ച്ച​യോ​ടെ ക​രി​പ്പൂ​രി​ലെ​ത്തി​ക്കും. തു​ട​ര്‍​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്കാ​രം ന​ട​ത്തും. നേ​പ്പാ​ളി​ലെ റി​സോ​ര്‍​ട്ടി​ൽ ഹീ​റ്റ​റി​ൽ​നി​ന്നു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ച് മ​രി​ച്ച എ​ട്ട് പേ​രു​ടെ​യും പോ​സ്റ്റു​മോ​ര്‍​ട്ടം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K