02 April, 2020 12:48:46 PM


ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച്‌ കൊല്ലും; ഫിലിപ്പൈന്‍സ് പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്



മാനില: ലോക്ഡൗണ്‍ നിർദേശങ്ങൾ ലംഘിക്കുന്നര്‍ക്ക് മുന്നറിയിപ്പുമായി ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ. ആരെങ്കിലും ലോക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങിയാല്‍ വെടിവെച്ച്‌ കൊല്ലുമെന്നാണ് ഡ്യുറ്റര്‍ട്ടെയുടെ മുന്നറിയിപ്പ്. ആരെ വേണമെങ്കിലും കൊല്ലാന്‍ പോലീസിനോടും സൈന്യത്തിനോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 


ഫിലിപ്പൈന്‍സില്‍ ഒരു മാസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഫിലിപ്പൈന്‍സ് നടത്തുന്നത്. പ്രശ്‌നക്കാരെ കര്‍ശനമായി തന്നെ നേരിടുമെന്ന് ഡ്യുറ്റര്‍ട്ടെ നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഈ സമയം എല്ലാവരും സര്‍ക്കാര്‍ പറയുന്നത് അനുസരിക്കുക. കാരണം ഇത് വളരെ ഗുരുതരമായ കാര്യമാണ്. ആരോഗ്യ പ്രവര്‍ത്തകരെയോ ഡോക്ടര്‍മാരെയോ ആരും ഉപദ്രവിക്കാന്‍ പാടില്ല. പോലീസിനും സൈന്യത്തിനും എന്റെ ഉത്തരവ് ഇപ്രകാരമാണ്. ഇത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ആരെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍, അവരുടെ ജീവന്‍ അപകടത്തിലാവും. അവരെ വെടിവെച്ച്‌ കൊന്നേക്കണമെന്നും ഡ്യുറ്റര്‍ട്ടെ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K