01 January, 2026 01:22:35 PM
സ്വിറ്റ്സർലണ്ടിലെ ബാറിൽ വൻ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബേൺ: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ക്രാൻസ് മൊണ്ടാനയിലെ ഒരു ബാറിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലക്ഷ്വറി ആൽപൈൻ സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ് മൊണ്ടാനയിലെ ലെ കോൺസ്റ്റലേഷൻ എന്ന ബാറിലാണ് വ്യാഴാഴ്ച പുലർച്ചെ സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് വ്യക്തമാക്കി. പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി വിനോദസഞ്ചാരികൾകളെ കൊണ്ട് നിറഞ്ഞ ബാറിൽ പുലർച്ചെ 1:30 ഓടെയായിരുന്നു സ്ഫോടനം. തീപിടിത്തത്തിൻ്റെ സ്ഥിരീകരിക്കാത്ത ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഗീത പരിപാടിക്കിടെയുണ്ടായ വെടിക്കെട്ടായിരിക്കാം തീപിടുത്തത്തിന് കാരണമെന്ന് സ്വിസ് വാർത്താ ഏജൻസിയായ ബ്ലിക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.






