29 December, 2025 11:17:58 AM


ഒമാനില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം



മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അഫ്സല്‍ (40) ആണ് മരിച്ച മലയാളി. മരിച്ച മറ്റ് മൂന്ന് പേര്‍ ഒമാന്‍ സ്വദേശികളാണ്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലാണ് അപകടം നടന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. റുസ്താഖില്‍ നിന്ന് ഇബ്രിയിലേക്ക് പോകുന്ന വഴിയില്‍ വെച്ച് ഒമാനി കുടുംബം സഞ്ചരിച്ച വാഹനവുമായി അഫ്സല്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.

വാഹനാപകടത്തെ തുടര്‍ന്ന് നാല് പേര്‍ മരിച്ചെന്നും പരുക്കേറ്റ മൂന്ന് പേരെ റുസ്താഖ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കിവരികയാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938