28 April, 2020 01:12:45 PM


ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ല്‍ ര​ണ്ട് സ​ന്യാസി​മാ​രെ വെ​ട്ടിക്കൊല​പ്പെ​ടു​ത്തി



ബു​ല​ന്ദ്ഷ​ഹ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ല്‍ അ​ക്ര​മി ര​ണ്ട് സ​ന്ന്യാ​സി​മാ​രെ വെ​ട്ടിക്കൊല​പ്പെ​ടു​ത്തി. 55, 35 വ​യ​സ് പ്രാ​യ​മു​ള്ള സ​ന്ന്യാ​സി​മാ​രാ​ണ് ക്ഷേ​ത്ര​ത്തി​ലെ താ​ത്ക്കാ​ലി​ക​മാ​യ താ​മ​സ​സ്ഥ​ല​ത്ത് വ​ച്ച് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജു എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 


പ്ര​തി മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് മു​ന്‍​പ് സ​ന്ന്യാ​സി​മാ​ര്‍ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യത്തി​ലാ​ണ് ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​ന് ശേ​ഷം ഇ​യാ​ള്‍ കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. പ്ര​തി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ വ​ര്‍​ഗീ​യ​പ​ര​മാ​യി യാ​തൊ​ന്നു​മി​ല്ലെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K