08 May, 2020 06:11:01 PM


സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ജൂലായ് ഒന്നു മുതൽ 15 വരെ



ദില്ലി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷകളും മാറ്റി വെച്ചിരുന്നു. അങ്ങനെ മാറ്റിവെച്ച 10, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലൈയിൽ നടത്താൻ സിബിഎസ്ഇ തീരുമാനിച്ചു. ജൂലൈ ആദ്യവാരം സിബിഎസ്ഇ പരീക്ഷകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു.


"മാറ്റിവെച്ച പരീക്ഷകൾ എന്ന് നടത്തുമെന്ന് അറിയാനായി വിദ്യാർത്ഥികൾ അക്ഷമരായി കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജൂലൈ ഒന്നു മുതൽ 15 വരെയുള്ള ദിവസങ്ങളിൽ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്" - അദ്ദേഹം പറഞ്ഞു.


പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ക്രമീകരണത്തിന്റെ വിശദാംശങ്ങൾ സി.ബി.എസ്.ഇ പുറപ്പെടുവിക്കും. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യവ്യാപകമായി സ്കൂളുകൾ അടയ്ക്കാൻ മാർച്ച് 16ന് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് സ്കൂളുകൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റി വെയ്ക്കുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K