12 May, 2020 09:35:17 PM


ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ ആരംഭിക്കും - മന്ത്രി



തിരുവനന്തപുരം: സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിനാണ് വകുപ്പ് തയ്യാറെടുക്കുന്നത്. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്ത പക്ഷം അന്നുതന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K