24 May, 2020 07:10:15 PM


ആയിരം പേരുടെ ചരമക്കുറിപ്പ് ഒന്നാം പേജിൽനിന്ന്; ഇന്ന് ന്യൂയോർക്ക് ടൈംസ് ഇറങ്ങിയത് ഇങ്ങനെ



ന്യൂയോർക്ക്: കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരം അർപ്പിച്ച് ന്യൂയോർക്ക് ടൈംസ് സൺഡേ എഡിഷൻ. മേയ് 24ന് പുറത്തിറങ്ങിയ ന്യൂയോർക്ക് ടൈംസാണ് ആയിരം പേരുടെ ചരമക്കുറിപ്പിനായി ഒന്നാം പേജുൾപ്പെടെ നാലു പേജുകൾ മാറ്റിവച്ചത്. കോവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോടടുത്തപ്പോഴാണ് ഫോട്ടോ ഒന്നുമില്ലാതെ ഒരു ശതമാനം പേരുടെ (ആയിരം പേരുടെ) ചരമക്കുറിപ്പ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്.


ഒന്നാം പേജിൽ ഫോട്ടോയോ പരസ്യമോ മറ്റൊരു വാർത്തയോ ഇല്ലെന്നതും ശ്രദ്ധേയം. ഈ ചരമ വാർത്തകളിൽ ഉൾപ്പെട്ടിരിക്കുന്നത് വെറും പേരുകളല്ലെന്നും ഇത് നമ്മള്‍ തന്നെയാണെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാഫിക്‌സ് ഡെസ്‌കിലെ അസിസ്റ്റന്‍റ് എഡിറ്റര്‍ സിമോണെ ലാൻനാണ് ഈ ആശയത്തിന് പിന്നില്‍. കോവിഡ് മരണസംഖ്യ ഒരു ലക്ഷം എത്തുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇത്തരമൊരു ആശയം ചര്‍ച്ചക്കെത്തിയത്. പ്രതീകാത്മകമായി ഏതെങ്കിലും ചിത്രങ്ങളോ ചിഹ്നങ്ങളോ മറ്റു ഗ്രാഫിക്‌സോ ചെയ്താല്‍ അത് ജനങ്ങളുമായി ഇത്രമേല്‍ സംവദിക്കില്ലെന്ന ബോധ്യത്തിലാണ് സിമോണ്‍ ലാന്റണ്‍ ഒന്നാം പേജ് തന്നെ ചരമക്കോളമാക്കുന്ന പദ്ധതി അവതരിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K