02 August, 2020 12:40:16 PM


സ്പേ​സ് എ​ക്സ് ദൗ​ത്യം പൂ​ർ​ണ​ത​യി​ലേ​ക്ക്; ക്രൂ​ഡ്രാ​ഗ​ൺ പേ​ട​കം ഭൂമിയിലേക്ക്



ഫ്ളോ​റി​ഡ: ആ​ദ്യ സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ സ്പേ​സ് എ​ക്സ് ദൗ​ത്യം പൂ​ർ​ണ​ത​യി​ലേ​ക്ക്. സ്പേ​സ് എ​ക്‌​സ് ക​മ്പ​നി​യു​ടെ ക്രൂ​ഡ്രാ​ഗ​ൺ പേ​ട​കം അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്ന് നാ​സ​യു​ടെ ര​ണ്ട് സ​ഞ്ചാ​രി​ക​ളു​മാ​യി ഭൂ​മി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ഫ്ലോ​റി​ഡ തീ​ര​ത്തി​ന് സ​മീ​പം ക​ട​ലി​ലാണ് പേ​ട​കം ലാ​ൻ​ഡ് ചെ​യ്യു​ക. റോ​ബ​ർ​ട്ട് ബെ​ൻ​കെ​ൻ, ഡ​ഗ്ല​സ് ഹ​ർ​ലി എ​ന്നി​വ​രാ​ണ് സ്പേ​സ് എ​ക്സ് ദൗ​ത്യ​ത്തി​ലെ ആ​ദ്യ സ​ഞ്ചാ​രി​ക​ൾ.


ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന് ക്രൂ​ഡ്രാ​ഗ​ൺ പേ​ട​കം അ​ക​ന്നു പോ​കു​ന്ന ചി​ത്രം നാ​സ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഭൂ​മി​യെ ല​ക്ഷ്യ​മാ​ക്കി​യു​ള്ള പേ​ട​കം സു​ര​ക്ഷി​ത​മാ​യ പാ​ത​യി​ലാ​ണെ​ന്നും നാ​സ അ​റി​യി​ച്ചു. മേ​യ് 30നാ​ണ് സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ദൗ​ത്യം സ്പേ​സ് എ​ക്സ് അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഒ​ന്പ​തു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് നാ​സ പു​തി​യ ദൗ​ത്യം ന​ട​ത്തി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K