30 July, 2021 04:28:51 PM


വാട്​സ്​ആപ്പിന്​ പകരക്കാരൻ: ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷൻ 'സന്ദേശ്​' കേന്ദ്ര സർക്കാർ പുറത്തിറക്കി



ന്യൂഡൽഹി: വാട്​സ്​ആപ്പിന്​ ബദലായി മേസേജിങ്​ ആപ്ലിക്കേഷൻ 'സന്ദേശ്​' കേന്ദ്ര സർക്കാർ പുറത്തിറക്കി. ​കേന്ദ്ര ഐ.ടി-ഇലക്​ട്രോണിക്​സ്​ സഹമന്ത്രി രാജീവ്​ ചന്ദ്രശേഖർ ലോക്​സഭയിലാണ്​ ഇക്കാര്യം അറിയിച്ചത്​. ട്വിറ്ററിന്​ ബദലായി 'കൂ' ആപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം ഫേസ്​ബുക്കിന്‍റെ ഉടമസ്​ഥതയിലുള്ള വാട്​സ്​ആപ്പിനും ഒരു സ്വദേശി പകരക്കാരനെ പരിചയപ്പെടുത്തിയിരിക്കുകയാണ്​.


ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്​സ്​ആപ്പിന്​ ഒരു ബദൽ ഇറക്കുമെന്ന്​ കഴിഞ്ഞ വർഷമാണ്​ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്​. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ സന്ദേശ് ആപ്പ്​ ഉപയോഗിക്കാനാകും. മറ്റ് ചാറ്റിങ് അപ്ലിക്കേഷനുകളെ പോലെ വോയിസ് സന്ദേശങ്ങളും ഡാറ്റ സന്ദേശങ്ങളും സന്ദേശിലും ലഭ്യമാണ്. വാട്​സ്​ആപ്പിലുള്ളത്​ പോലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷൻ പിന്തുണയും സന്ദേശിലുണ്ട്​. ആപ്പിന്​ വേണ്ട സർവറും ഇന്ത്യക്കുള്ളിൽ തന്നെയായിരിക്കും. അതിലെ വിവരങ്ങൾ സർക്കാരി​െൻറ കീഴിലുള്ള ക്ലൗഡ്​ സ്​റ്റോറേജ്​ സംവിധാനത്തിലായിരിക്കും സൂക്ഷിക്കുക.


ഡാറ്റാ സെൻററുകൾ ആക്​സസ്​ ചെയ്യാനും അധികൃതർക്ക്​ മാത്രമായിരിക്കും സാധിക്കുക. സന്ദേശി​െൻറ ആൻഡ്രോയഡ്​ വകഭേദം ആൻ​ഡ്രോയ്​ഡ്​ കിറ്റ്​ കാറ്റ്​ (android 4.4.4 version) മുതലുള്ള ഫോണുകളിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. അതുപോലെ ഐഒഎസ് 11 മുതലുള്ള ഐഫോണുകളിൽ മാത്രമായിരിക്കും സന്ദേശ്​ ആപ്പ്​ ഉപയോഗിക്കാനാവുക.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K