19 March, 2023 12:58:26 PM


സ്റ്റാമ്പുകള്‍ക്ക് കടുത്ത ക്ഷാമം; കേരളത്തില്‍ തപാല്‍ നീക്കം പ്രതിസന്ധിയിലേക്ക്



തിരുവനന്തപുരം: സംസ്ഥാനത്ത് തപാല്‍ സ്റ്റാമ്പുകള്‍ക്ക് കടുത്ത ക്ഷാമം. തപാല്‍ ഓഫീസുകളിലും റയില്‍വേ മെയില്‍ സര്‍വീസ് ഓഫീസുകളിലും എല്ലാം സ്റ്റാമ്പുകള്‍ കിട്ടാനില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തപാല്‍ ഉരുപ്പടികളില്‍ കൃത്യമായ നിരക്കില്‍ സ്റ്റാമ്പ് പതിക്കാനാവാതെ ജനം വലയുന്ന കാഴ്ചയാണ് സംസ്ഥാനത്തെങ്ങും.

ഒരു രൂപ സ്റ്റാമ്പിന് ക്ഷാമമായതോടെ അമ്പത് പൈസയുടെ രണ്ട് സ്റ്റാമ്പ് നല്‍കുകയാണ് ചില പോസ്റ്റ് ഓഫീസുകളില്‍. എന്നാല്‍ അമ്പതു പൈസയുടെയും ഒരു രൂപയുടെയും സ്റ്റാമ്പില്ലാത്ത പോസ്റ്റ് ഓഫീസുകളില്‍ രണ്ട് രൂപ സ്റ്റാമ്പ് വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ് ജനങ്ങള്‍. കൂടുതല്‍ കത്തുകള്‍ അയക്കുന്ന സാഹചര്യത്തില്‍ ഈയിനത്തില്‍ തപാല്‍ വകുപ്പിന് വന്‍ ലാഭം ലഭിക്കുമെങ്കിലും ജനങ്ങളുടെ കീശ കീറുകയാണ്.    

ചെറിയ തുകകളുടെ സ്റ്റാമ്പ് കൂടുതല്‍ ചോദിച്ചാല്‍ നല്‍കാന്‍ തപാല്‍ വകുപ്പ് ജീവനക്കാരും മടികാണിക്കുന്നു. ഉള്ളത് മൊത്തത്തോടെ നല്‍കിയാല്‍ പിന്നീട് വരുന്നവര്‍ക്ക് കൊടുക്കാനാവില്ല എന്നതാണ് കാരണമായി ഇവര്‍ ചൂണ്ടികാട്ടുന്നത്. കേരളത്തിലെ പോസ്റ്റ് ഓഫീസുകളിലേക്ക് വിതരണം ചെയ്യുന്ന കേന്ദ്രത്തിലും സ്റ്റാമ്പുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K