21 August, 2021 10:35:51 PM


യു​പി മു​ൻ മു​ഖ്യ​മ​ന്ത്രിയും ബി​ജെ​പി നേ​താ​വു​മാ​യ ക​ല്യാ​ൺ സിം​ഗ് അ​ന്ത​രി​ച്ചു



ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ ക​ല്യാ​ൺ സിം​ഗ് അ​ന്ത​രി​ച്ചു. 89 വ​യ​സാ​യി​രു​ന്നു. ല​ക്നോ​വി​ലെ സ​ഞ്ജ​യ് ഗാ​ന്ധി പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലാ​യി​രു​ന്നു അ​ന്ത്യം. ര​ക്ത​ത്തി​ലെ അ​ണു​ബാ​ധ​യെ​യും ഓ​ര്‍​മ്മ​ക്കു​റ​വി​നെ​യും തു​ട​ര്‍​ന്ന് ജൂ​ലൈ നാ​ലി​നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 1991ലാ​ണ് ക​ല്യാ​ണ്‍ സിം​ഗ് ആ​ദ്യ​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. 1992-ല്‍ ​ബാ​ബ്റി മ​സ്ജി​ദ് ത​ക​ര്‍​ക്ക​പ്പെ​ട്ട സ​മ​യ​ത്ത് ക​ല്യാ​ണ്‍ സിം​ഗ് ആ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം രാ​ജി​വ​ച്ച് ഒ​ഴി​ഞ്ഞു.

1993ല്‍ ​അ​ത്രൗ​ലി, ക​സ്ഗ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്ന് ക​ല്യാ​ണ്‍ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചു. ഇ​രു​മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്നും വി​ജ​യി​ച്ച ക​ല്യാ​ണ്‍ സിം​ഗ് മു​ലാ​യം സിം​ഗ് യാ​ദ​വ് മ​ന്ത്രി​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യി. 1997 ല്‍ ​വീ​ണ്ടും അ​ദ്ദേ​ഹം ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി. 1999ല്‍ ​ബി​ജെ​പി വി​ട്ട ക​ല്യാ​ണ്‍ സിം​ഗ് 2004ല്‍ ​പാ​ര്‍​ട്ടി​യി​ല്‍ തി​രി​ച്ചെ​ത്തി. 2004-ല്‍ ​ബു​ല​ന്ദേ​ശ്വ​റി​ല്‍​നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച് വി​ജ​യി​ച്ചു. 2014-ല്‍ ​രാ​ജ​സ്ഥാ​ന്‍ ഗ​വ​ര്‍​ണ​റാ​യും ക​ല്യാ​ണ്‍ സിം​ഗ് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K