05 October, 2021 05:46:47 AM


വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ മണിക്കൂറുകളോളം തടസപ്പെട്ടു



മുംബൈ: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളായ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ സേവനങ്ങൾ പല രാജ്യങ്ങളിലും തടസപ്പെട്ടു. അവയുടെ വെബ്, സ്മാർട്ട്ഫോൺ ആപ്പുകൾ തകരാർ നേരിട്ടു. ആൻഡ്രോയിഡ്, ഐഒഎസ്, വെബ് പ്ലാറ്റ്ഫോമുകളിലും ആപ്പ് പ്രവർത്തനരഹിതമായി.

വാട്സ്ആപ്പ് പ്രവർത്തനരഹിതമായതായുള്ള പരാതികളിൽ പെട്ടെന്ന് വർദ്ധനവ് ഉണ്ടായതായി ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു. സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല, ലോഗിൻ ചെയ്യാനോ ഫീഡ് പുതുക്കാനോ നേരിട്ടുള്ള സന്ദേശങ്ങൾ (ഡിഎം) അയയ്ക്കാനോ കഴിയുന്നില്ല തുടങ്ങിയ പരാതികളാണ് ലഭിച്ചത്. ഇന്ത്യൻ സമയം രാത്രി 9:15 ഓടെയാണ് രണ്ടു ആപ്പുകളും പ്രവർത്തനരഹിതമായത്.

ചില ഉപയോക്താക്കൾക്ക് ആപ്പുകൾ ഉപയോഗിക്കാൻ കഴിയാത്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എത്രയും വേഗം പ്രവർത്തനം പഴയ രീതിയിലാക്കാൻ ശ്രമിക്കുകയാണെന്നും തടസം നേരിട്ടത്തിൽ ഖേദിക്കുന്നു എന്നും ഫേസ്ബുക്ക് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ മാർച്ചിലും ഇത്തരത്തിൽ ഫേസ്ബുക്ക് വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K