05 November, 2021 08:51:15 AM


വ്യാ​ജ​മ​ദ്യ ദു​ര​ന്തം: മ​ര​ണ സം​ഖ്യ 24 ആ​യി; നിരവധി പേർ ഗുരുതരാവസ്ഥയിൽ


 
പാ​റ്റ്ന: ബി​ഹാ​റി​ല്‍ ര​ണ്ട് ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി. വെ​സ്റ്റ് ച​മ്പാ​ര​ൻ, ഗോ​പാ​ല്‍​ഗ​ഞ്ച് ജി​ല്ല​ക​ളി​ലാ​ണു മ​ര​ണ​ങ്ങ​ൾ. നി​ര​വ​ധി പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്. വെ​സ്റ്റ് ച​മ്പാ​ര​നി​ൽ എ​ട്ട് പേ​രും ഗോ​പാ​ല്‍​ഗ​ഞ്ചി​ല്‍ 16 പേ​രു​മാ​ണ് മ​രി​ച്ച​ത്. വെ​സ്റ്റ് ചെ​മ്പാ​ര​നി​ലെ ബെ​ട്ടി​യ​യി​ൽ തെ​ൽ​ഹു​വ ഗ്രാ​മ​ത്തി​ലാ​ണ് ആ​ദ്യ സം​ഭ​വം ഉ​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച ഗോ​പാ​ല്‍​ഗ​ഞ്ചി​ൽ ആ​റ് പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ സം​ഖ്യ 16 ആ​യി ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ വ​ട​ക്ക​ൻ ബി​ഹാ​റി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണ് തെ​ൽ​ഹു​വ​യി​ലെ ദു​ര​ന്തം.

സം​ഭ​വ​ത്തി​ൽ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ പ​റ​യാ​നാ​കൂ​വെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. 2016 ഏ​പ്രി​ലി​ൽ ആ​ണ് പ​ഞ്ചാ​ബി​ൽ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തി​നു​ശേ​ഷം നി​ര​വ​ധി വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ങ്ങ​ൾ സം​സ്ഥാ​ന​ത്തു റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ വെ​സ്റ്റ് ച​മ്പാ​ര​നി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് 16 പേ​രാ​ണു മ​രി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K