17 November, 2021 05:46:10 PM


കൊച്ചി നുവാൽസിൽ അഞ്ചു പി ജി ഡിപ്ലോമ പ്രോഗ്രാമുകൾ; അപേക്ഷ ഇപ്പോള്‍



കൊച്ചി: ദേശീയ നിയമ സർവ്വകലാശാലയായ കളമശ്ശേരി നുവാൽസിൽ നടത്തുന്ന അഞ്ചു ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ കോഴ്സിനും അമ്പതു സീറ്റു വീതമാണുള്ളത്. മെഡിക്കൽ ലോ ആൻഡ് എത്തിക്സ് , സൈബർ ലോ , ബാങ്കിങ് ലോ , ഇൻഷുറൻസ് ലോ , എഡ്യൂക്കേഷൻ ലോ ആൻഡ് മാനേജ്‌മന്റ് എന്നീ വിഷയങ്ങളിൽ ആണ് ഡിപ്ലോമ കോഴ്സുകൾ . പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബർ 6 ,2021 . വിശദവിവരങ്ങളും നിർദ്ദിഷ്ട ഫോമും നുവാൽസ് വെബ്സൈറ്റിൽ www.nuals.ac.in ലഭ്യമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K