28 December, 2021 07:03:48 PM


പ്രേതത്തിന്‍റെ ദൃശ്യങ്ങൾ ജ്വല്ലറിയിലെ സിസിടിവിയിൽ; ഭയന്നുവിറച്ച് ഉടമയും നാട്ടുകാരും



അമരാവതി: ആന്ധ്രാപ്രദേശിലെകിഴക്കന്‍ ഗോദാവരി ജില്ലയിലെ ഒരു ജ്വല്ലറിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾസോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്യാമറയില്‍ പതിഞ്ഞ ചില ദൃശ്യങ്ങള്‍ പ്രേതങ്ങളുടേതാണോ എന്ന സംശയം ഉയർന്നതിനെ തുടർന്നാണ് വീഡിയോ വൈറലായത്. കടയില്‍ കൈകള്‍ ചലിപ്പിച്ച് നില്‍ക്കുന്ന നിഗൂഢമായ ചില രൂപങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ രാജമുണ്ട്രിയിലെ ഗുണ്ടുവാരി സ്ട്രീറ്റിലെ ജ്വല്ലറിയുടമയാണ് വെട്ടിലായത്.

ദുരൂഹമായ ദൃശ്യങ്ങൾ മൂലം ജ്വല്ലറി ഉടമ ഭയപ്പെട്ടിരിക്കുകയാണ്. ചിത്രങ്ങള്‍ക്ക് വ്യക്തതയില്ലെങ്കിലും അവ അസാധാരണമാണെന്നാണ് വീഡിയോ ദൃശ്യം കാണുമ്പോള്‍ തോന്നുക. രാത്രികാലങ്ങളില്‍ കടയില്‍ നിന്ന് മനുഷ്യരുടേതല്ലാത്ത വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഈ വീഡിയോയും വൈറലാവുകയായിരുന്നു. പ്രേതങ്ങളുടെ അസ്തിത്വത്തെക്കുറിച്ച് തെളിവുകളൊന്നുമില്ലെങ്കിലും ഇത്തരം അപൂര്‍വ സംഭവങ്ങള്‍ ആളുകളിൽ ആശങ്ക ജനിപ്പിക്കുകയാണ്.

വലിയ കാറ്റ് വീശുന്ന സന്ദർഭങ്ങളിൽ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി ഉണ്ടാകാറുണ്ടെന്നും അതിൽ ഭയപ്പെടേണ്ടതില്ലെന്നും പറയുന്നവരുണ്ട്. എന്നാല്‍, ദുരൂഹത അവശേഷിപ്പിക്കുന്ന സംഭവത്തിന് പിന്നിലെ വ്യക്തമായ കാരണം തെളിയിക്കാൻ ആർക്കും കഴിയുന്നില്ല. പ്രേതങ്ങളുണ്ടോ ഇല്ലയോ എന്നതിന് സ്ഥിരീകരണമില്ലെങ്കിലും പ്രേതത്തെക്കുറിച്ചുള്ള വാർത്തകൾ ആളുകളെ ഭയപ്പെടുത്തുകതന്നെയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K