01 April, 2022 10:43:34 AM


അഞ്ച് മലയാളികള്‍ അടക്കം 72 എംപിമാര്‍ ഇന്ന് രാജ്യസഭയില്‍ നിന്ന് വിമരിക്കുന്നു



ന്യൂഡല്‍ഹി: മലയാളികളായ അഞ്ച് അംഗങ്ങള്‍ അടക്കം 72 എംപിമാര്‍ ഇന്ന് രാജ്യസഭയില്‍ നിന്ന് വിമരിക്കുന്നു.സുരേഷ് ഗോപി, എ.കെ ആന്‍റണി, കെ സോമപ്രസാദ്, എംവി ശ്രേയാംസ് കുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരാണ് വിരമിക്കുന്നത്. ബി.ജെ.പിയുടെ 30 അംഗങ്ങളും, കോണ്‍ഗ്രസിന്‍റെ പതിമൂന്നും, ബിജു ജനതാദള്‍, അകാലിദള്‍, ഡി.എം.കെ, ശിവസേന തുടങ്ങിയ കക്ഷി അംഗങ്ങളുമാണ് വിരമിക്കുന്നത്. ഇതേത്തുടര്‍ഡന്ന് കാലാവധി കഴിഞ്ഞ രാജ്യസഭാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രയയപ്പ് നല്‍കി. 

രാജ്യസഭയില്‍ നിന്നു വിമരിച്ചാലും രാജ്യസേവനം തുടരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറിവിനേക്കാള്‍ അനുഭവസമ്പത്തിനാണ് വിലയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് പ്രത്യേക അജണ്ടകളില്ലാതെ വിടനല്‍കല്‍ ചടങ്ങിനായാണ് രാജ്യസഭ ചേര്‍ന്നത്. 'ദീര്‍ഘകാലം നാം പാര്‍ലമെന്‍റില്‍ ചെലവഴിച്ചു. പാലര്‍ലമെന്‍റ് അംഗങ്ങളെന്ന നിലയില്‍ നാം ആര്‍ജ്ജിച്ച അനുഭവ സമ്പത്ത് രാജ്യം മുഴുവന്‍ എത്തിക്കണം. നമ്മുടെ രാജ്യസഭ അംഗങ്ങളുടെ അനുഭവപരിചയം അക്കാദമിക് അറിവിനെക്കാള്‍ മൂല്യമുള്ളതാണ്. സഭ അംഗങ്ങളുടെ അറിവ് സമൂഹത്തിന് മുതല്‍കൂട്ടാകണം. വലിയൊരു വിഭാഗം അംഗങ്ങള്‍ പുറത്തേയ്ക്ക് പോകുന്നത് ആദ്യമായാണ്'- ആമുഖമായി പ്രസംഗിച്ച ഉപരാഷ്ട്രതി വെങ്കയ്യ നായിഡു പറഞ്ഞു.

അതേസമയം, നാഗാലാൻഡിൽ നിന്ന് ആദ്യമായി ഒരു വനിത ഇത്തവണ രാജ്യസഭയിലെത്തും. ബിജെപി നേതാവ് എസ് ഫാങ്‌നോൺ കൊന്യാക് ആണ് ചരിത്രത്തിന്‍റെ ഭാഗമാകുന്നത്. മറ്റാരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെയാണ് അവർ തെരഞ്ഞെടുക്കപ്പെടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K