28 April, 2022 10:23:20 PM


പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തികളിൽ ജനം കാഴ്ചക്കാരല്ല, കാവൽക്കാർ - മന്ത്രി മുഹമ്മദ് റിയാസ്



കോട്ടയം : കാലാവസ്ഥ വ്യതിയാനം റോഡ് നിർമ്മാണരംഗത്ത്  പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ  പ്രതികൂല കാലാവസ്ഥയിലും റോഡ് നിർമ്മാണം സാധ്യമാക്കാൻ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

വൈക്കം, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലായി മുട്ടുചിറ- എഴുമന്തുരുത്ത്- വടയാർ- കള്ളാട്ടിപ്പുറം- ചന്തപ്പാലം- വെള്ളൂർ- മുളക്കുളം എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് 23 കിലോമീറ്റർ ദൈർഘ്യത്തിൽ നവീകരിക്കുന്ന റോഡിന്റെ  നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അയാംകുടി ഹൈസ്‌കൂൾ അങ്കണത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിവിധ റോഡുകൾ റീബിൾഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിക്കുന്നത്. ജർമൻ ബാങ്കിന്റെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ പദ്ധതി പൂർത്തിയാകുന്നതോടെ വൈക്കം, കടുത്തുരുത്തി മണ്ഡലങ്ങളിലെ കാർഷിക ടൂറിസം മേഖലകളിൽ കൂടുതൽ ഉണർവ്വ്  സംജാതമാകുമെന്ന്  അദ്ദേഹം പറഞ്ഞു.

സി കെ ആശ എം എൽ എ ആമുഖ പ്രസംഗവും  തോമസ് ചാഴികാടൻ എം.പി  മുഖ്യ പ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സംസാരിച്ചു. 
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, വൈസ് പ്രസിഡന്റ് നയന ബിജു, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ സൈനമ്മ ഷാജു, ടി കെ വാസുദേവൻ നായർ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സെലീനാമ്മ ജോർജ്, തങ്കമ്മ വർഗീസ്, കൈലാസ് നാഥ്‌, അമൽ ഭാസ്‌കർ, ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ ജിൻസി എലിസബത്ത്, ലൈസമ്മ മാത്യു എന്നിവർ പങ്കെടുത്തു.

വൈക്കം നിയോജകമണ്ഡലത്തിൽ ചെമ്പ്  കാട്ടിക്കുന്ന് തുരുത്ത് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കാട്ടിക്കുന്ന് തുരുത്ത് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സി കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു.  തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി.

മുറിഞ്ഞപുഴക്ക് കുറുകെ 7 സ്പാനോട് കൂടി 113.4 മീറ്റർ നീളത്തിലുള്ള പാലം  8.60 കോടി രൂപ ചിലവഴിച്ചാണ്  നിർമ്മിക്കുന്നത്. ബിഎം & ബിസി നിലവാരത്തിളുള്ള അപ്രോച്ച് റോഡും അനുബന്ധ റോഡും ഇതോടൊപ്പം നിർമ്മിക്കും  സമയ ബന്ധിതമായി പാലത്തിന്റെ നിർമ്മാണം  പൂർത്തികരിക്കുന്നുണ്ടെന്ന്  മന്ത്രി ഓഫിസ് തന്നെ നേരിട്ട് ഉറപ്പ്‌ വറുത്തുമെന്ന്  അദ്ദേഹം  പറഞ്ഞു. 

പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കാട്ടിക്കുന്നു തുരുത്തിലെ 138 കുടുംമ്പങ്ങളുടെ ചിരകാല സ്വപനമാണ് പൂവണിയുക

കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പി എസ് പുഷ്പമണി സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, വൈസ് പ്രസിഡന്റ് കെ കെ രമേശൻ,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജസീല നവാസ്‌, എം കെ ശീമോൻ,  ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ആശ ബാബു,  ഗ്രാമപഞ്ചായത്തംഗങ്ങളായ രാഗിണി ഗോപി,  വി എ ശശി, പൊതുപ്രവർത്തകരായ ടി എൻ സിബി, കെ എസ് രത്‌നാകരൻ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K