19 December, 2025 08:50:04 AM
കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരില്‍ കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ

മൈസൂർ: മൈസൂരില്‍ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ബസ് പൂർണമായും കത്തി നശിച്ചു.







