18 December, 2025 06:43:15 PM


സിനിമാ പ്രൊമോഷന് വിദേശത്തുപോകണമെന്ന് ദിലീപ് കോടതിയിൽ; പാസ്‌പോര്‍ട്ട് വിട്ടുനല്‍കും



എറണാകുളം: ദിലീപിന്റെ പാസ്പോർട്ട് തിരിച്ച് നൽകാൻ എറണാകുളം സെഷൻ കോടതിയുടെ ഉത്തരവ്. ജാമ്യാപേക്ഷയുടെ ഭാഗമായി പാസ്പോർട്ട് കോടതിയിൽ ഏൽപ്പിച്ചിരുന്നു. പുതിയ സിനിമയുടെ ഭാഗമായി വിദേശത്തേക്ക് പോകണമെന്നായിരുന്നു ആവശ്യം. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയായിരുന്നു ദിലീപ് പാസ്പോർട്ട് തിരികെ നൽകണമെന്ന് കോടതിയിൽ അപേക്ഷ നൽകിയത്. പുതിയ സിനിമ ഇന്ന് റിലീസായെന്ന് ദിലീപിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിൻ്റെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും അറിയിച്ചു. കുറ്റവിമുക്തനായതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് അറിയിച്ച കോടതി ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാൻ തീരുമാനമെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918