01 May, 2022 03:24:42 PM


വി. മുരളീധരനെ നിലയ്ക്ക് നിർത്താൻ മോദി ത‍യാറാകണം - ഇ.പി. ജയരാജൻ

 

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി. മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മന്ത്രിയെ നിലയ്ക്ക് നിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണം. മുരളീധരൻ ക്രിമിനലിനെ പോലെ പെരുമാറുകയാണെന്നും ജയരാജൻ പറഞ്ഞു. രാവിലെ ജോർജിന് പിന്തുണയുമായി മുരളീധരൻ എആർ ക്യാമ്പിന് മുമ്പിൽ എത്തിയിരുന്നു.

എന്നാല്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്ക് പോലീസ് പ്രവേശനാനുമതി നിഷേധിച്ചു. കന്‍റോണ്‍മെന്‍റ് എസി നേരിട്ടെത്തിയാണ് മന്ത്രിയെ ഇക്കാര്യം അറിയിച്ചത്. പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച മുരളീധരൻ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇരട്ടനീതിയാണെന്ന് ആരോപിച്ചു. വെട്ടിക്കൊന്നവരെ പോലും ഇവിടെ അറസ്റ്റ് ചെയ്യുന്നില്ല. ജോര്‍ജ് ഭീകരവാദിയല്ലെന്നും അദ്ദേഹത്തിന് അഭിപ്രായസ്വാതന്ത്ര്യം ഇല്ലേയെന്നും മുരളീധരന്‍ രൂക്ഷമായി ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K