12 May, 2022 10:45:20 AM


ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ സ്ത്രീയെ പോലീസുകാരൻ രക്ഷിച്ചു



ഭുവനേശ്വർ: പ്ലാറ്റ്ഫോമിനും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുമിടയിലുള്ള വിടവിൽ കുടുങ്ങിയ സ്ത്രീയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ (ആർപിഎഫ്) ഹെഡ് കോൺസ്റ്റബിൾ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചു. ഒഡീഷയിലെ ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നു റെയിൽവേ അധികൃതർ പറഞ്ഞു.

റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെടുമ്പോൾ യുവതി സഹയാത്രികനൊപ്പം പാസഞ്ചർ ട്രെയിനിൽ കയറുന്നത് വീഡിയോയിൽ കാണാം. ഇതനിടെ, അവൾ കാലു തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനും തമ്മിലുള്ള വിടവിലേക്കു വീണു. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എസ്. മുണ്ട മിന്നിൽ വേഗത്തിൽ പാഞ്ഞെത്തുകയും യുവതിയെ വലിച്ചു പ്ലാറ്റ്ഫോമിലേക്കു കയറ്റുകയുമായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K