16 May, 2022 06:35:33 PM


സ്വിഫ്റ്റ് സൂപ്പര്‍ ഹിറ്റ്: 549 ബസുകള്‍; ഒരു മാസം കൊണ്ട് വരുമാനം മൂന്നു കോടി രൂപ



തിരുവനന്തപുരം: സംസ്ഥാന, അന്തര്‍- സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഒരുമാസം പിന്നിട്ടപ്പോള്‍ കൂടുതൽ ജനപ്രിതി നേടി മുന്നോട്ടുപോവുകയാണ്. 1078 യാത്രകളില്‍നിന്നായി 3,01,62,808 രൂപയാണ് വരുമാനം. 549 ബസുകളിലായി 55,775 പേരാണ് ഒരു മാസത്തിനുള്ളില്‍ യാത്ര ചെയ്തത്.

എ സി സീറ്റര്‍, നോണ്‍ എ സി സീറ്റര്‍, എ സി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള ബസുകളാണ് സ്വിഫ്റ്റ് സംവിധാനത്തില്‍ സര്‍വീസ് നടത്തുന്നത്. നോണ്‍ എ സി വിഭാഗത്തില്‍ പതിനേഴും എസി സീറ്റര്‍ വിഭാഗത്തില്‍ അഞ്ചും എ സി സ്ലീപ്പര്‍ വിഭാഗത്തില്‍ നാലും സര്‍വീസാണ് ദിനംപ്രതിയുള്ളത്.

എസി സ്ലീപ്പറില്‍ കോഴിക്കോട്-ബെംഗളൂരു രണ്ട് ട്രിപ്പ്, കണിയാപുരം- ബെംഗളൂരു, തിരുവനന്തപുരം- ബെംഗളൂരു ഓരോ ട്രിപ്പുമാണ് ദിവസവുമുള്ളത്. എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്-ബെംഗളൂരു, തിരുവനന്തപുരം- പാലക്കാട് രണ്ട് വീതം സര്‍വീസും പത്തനംതിട്ട- ബെംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.


Share this News Now:
  • Google+
Like(s): 3.7K