16 June, 2022 10:36:23 PM


ഏറ്റുമാനൂരില്‍ വീണ്ടും അപകടം; കോട്ടമുറിയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു



ഏറ്റുമാനൂർ: നീണ്ടൂർ റോഡിൽ നിയന്ത്രണം നഷ്ടമായ കാർ മറ്റു രണ്ടു കാറുകളിൽ ഇടിച്ചു. നീണ്ടൂർ റോഡിൽ സ്ഥിരം അപകട മേഖലയായ കോട്ടമുറി ജംഗ്ഷനിലാണ് വ്യാഴാഴ്ച വൈകിട്ട് 7.15 ഓടെ അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പോസ്റ്റിലും ഇടിച്ചു. അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാരപരിക്കേറ്റു. ഈ വഴി ഗതാഗതവും തടസപ്പെട്ടു.

ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ മാരുതി കാറാണ് മറ്റൊരു കാറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ മറ്റൊരു കാറിലും പിന്നീട് റോഡിരികിലെ പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇവിടെ സ്ഥിരം അപകട മേഖല ആണന്നു നാട്ടുകാർ ആരോപിക്കുന്നു. റോഡിലെ അപകടക്കെണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ നാട്ടുകാർ പരാതി നൽകിയിരുന്നു. 


Share this News Now:
  • Mail
Like(s): 5.5K