18 June, 2022 08:47:35 AM


സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു; 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്



തിരുവനന്തപുരം: ആഴ്ചകളുടെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കാലവർഷം സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും ചില സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്‍റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണു സാധ്യതയുള്ളത്. ചിലയിടങ്ങളിൽ 20 സെന്‍റി മീറ്റർ വരെയുള്ള മഴയ്ക്കും സാധ്യതയുണ്ട്.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പാലക്കാട് മലപ്പുറം ജില്ലയിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിന്‍റെ വേഗം 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറി യിപ്പ് നൽകിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K