27 August, 2026 07:40:45 PM


ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു



ഇടുക്കി: ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി (50) ആണ് മരിച്ചത്. യൂണിയൻ ബാങ്കിന് സമീപം ഒരു മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ബെന്നി ഇട്ടുകുന്നേൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളത്തിൽ വീണ ഓട്ടോറിക്ഷയുടെ ഉള്ളിൽ അകപ്പെട്ടതാണ് ബെന്നിയുടെ മരണ കാരണം ഇരുവരേയും ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925