28 August, 2026 12:39:46 PM


അന്തരിച്ച എഴുത്തുകാരി സുമംഗലയ്ക്ക് ഓണാശംസ നേർന്ന് സ്പീക്കർ



തൃശൂർ: അന്തരിച്ച പ്രമുഖ സാഹിത്യകാരി സുമംഗലക്ക് നിയമസഭാ സ്പീക്കറുടെ വക ഓണാശംസാ കാർഡ്. എഴുത്തുകാരി ഓർമ്മയായി അഞ്ചു വർഷവും നാല് മാസവും പിന്നിടുമ്പോഴാണ് സ്പീക്കറുടെ പേരിൽ ഓണാശംസ തപാലിൽ വീട്ടിലെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുമംഗലയുടെ മകൻ അഷ്ടമൂർത്തി ദേശമംഗലം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. സ്പീക്കറുടെ ഓഫീസ് മുദ്രയും സ്റ്റാമ്പും പതിച്ച്, തൃശൂർ വടക്കാഞ്ചേരി ദേശമംഗലം മനയിലെ വിലാസത്തിൽ സുമംഗലയുടെ പേരിലെത്തിയ കത്തിന്റെ ചിത്രം സഹിതമാണ് മകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

"ബഹു. നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ഒരു ചെറിയ തെറ്റ് പറ്റി. അഞ്ച് കൊല്ലവും നാല് മാസവും മുമ്പ് മരിച്ച സുമംഗലക്ക് ഓണാശംസകൾ നേർന്നിരിക്കുന്നു. കുറഞ്ഞ പക്ഷം, മേൽവിലാസം ദേശമംഗലം മനയ്ക്ക് പകരം 'പരലോകം' എന്ന് എഴുതാമായിരുന്നു. എന്തായാലും, അമ്മയ്ക്ക് വേണ്ടി ഞങ്ങൾ മക്കൾ അങ്ങയോട് നന്ദി പ്രകാശിപ്പിക്കുന്നു. ഇനിയും ഉത്സവങ്ങൾ വരും... വിഷു വരും, വർഷം വരും... ആ വിശേഷങ്ങൾക്കും ആശംസകൾ അയക്കാൻ മറക്കല്ലേ സർ" - അഷ്ടമൂർത്തി ഫേസ്ബുക്കിൽ കുറിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933