25 August, 2026 06:55:16 PM
ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചു; സിദ്ധനെതിരെ കേസ്

കാസര്‍കോട്: ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാജ സിദ്ധനെതിരെ കേസെടുത്തു. ചെറുവത്തൂരിലെ ഷെരീഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതിക്ക് ശ്വാസംമുട്ടല്‍ അസുഖമുള്ളതിനാല്‍ വീട്ടുകാര്‍ ഷെരീഫിനെ വിളിച്ചുവരുത്തി ചികിത്സ നടത്തിയിരുന്നു. പിന്നീട് ഷെരീഫ് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും വാട്‌സ്ആപ്പ് ചാറ്റിങ്ങില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ വച്ച് യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പത്തു പവന്‍ സ്വര്‍ണാഭരണവും ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.







