28 August, 2026 10:03:09 AM


എസ്‌ഐ ചമഞ്ഞ് എംഡിഎംഎ വില്‍പ്പന; ഫറോക്കില്‍ യുവാവ് പിടിയിൽ



കോഴിക്കോട്: പൊലീസിലെ ഡാൻസാഫ് എസ്.ഐ ചമഞ്ഞ് എം.ഡി.എം.എ വിൽപ്പന നടത്തിവന്ന യുവാവിനെ കോഴിക്കോട് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്താണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും എം.ഡി.എം.എ, എയർ പിസ്റ്റൾ, ഹാൻഡ് കഫ്, പൊലീസ് എസ്.ഐ ഐ.ഡി കാർഡ്, യൂണിഫോമിലുള്ള ചിത്രങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. വ്യാജ എസ്.ഐ ചമഞ്ഞ് ലഹരി വിൽപനക്കാരിൽ നിന്നും എം.ഡി.എം.എ തട്ടിയെടുക്കുകയും പിന്നീട് ഇത് മറ്റ് ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതി. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പേരിൽ നിന്ന് ഇയാൾ പണം തട്ടിയതായും പൊലീസിന് പരാതികൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933