20 October, 2016 11:12:20 AM


എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 8 മുതല്‍ 23 വരെ നടത്താന്‍ ധാരണയായി



തിരുവനന്തപുരം : ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടുമുതല്‍ 23 വരെ നടത്താന്‍ ധാരണ. അധ്യാപക സംഘടനകളുടെയും വിദ്യാഭ്യാസവകുപ്പ് അധികൃതരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. എന്നാല്‍, ഔദ്യോഗിക വിജ്ഞാപനം പിന്നീടേ ഉണ്ടാകൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു.


എട്ടിന് മലയാളം ഒന്നാം പേപ്പര്‍, ഒമ്പതിന് രണ്ടാം പേപ്പര്‍, 10ന് ഇംഗ്ളീഷ്, 14ന് ഹിന്ദി, 16ന് സോഷ്യല്‍ സയന്‍സ്, 20ന് കണക്ക്, 21ന് ഫിസിക്സ്, 22ന് കെമിസ്ട്രി, 23ന് ബയോളജി എന്നിങ്ങനെയാണ് സമയക്രമം തയ്യാറാക്കിയിട്ടുള്ളത്.  

 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K