26 May, 2017 01:03:57 PM


സി.ബി.എസ്​.ഇ, പ്ലസ്​ ടു പരീക്ഷാ ഫലം ശനിയാഴ്​ച



ദില്ലി: സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷാ ഫലം ശനിയാഴ്​ച പ്രഖ്യാപിച്ചേക്കും. ഇന്ന്​ വൈകീട്ട്​ ഫലപ്രഖ്യാപന തീയതി ​വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കും. മോഡറേഷനുമായി ബന്ധപ്പെട്ട്​ ആശയക്കുഴപ്പം നിലനിന്നിരുന്നതിനാൽ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, മോഡറേഷൻ പോളിസി അടുത്ത വർഷം മുതൽ ഒഴിവാക്കിയാൽ മതിയെന്ന ഹൈകോടതി നിർദേശം അംഗീകരിക്കാനാണ്​ സി.ബി.എസ്​.ഇ അധികൃതരുടെ തീരുമാനം​.


നേരത്തെ, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ വാർത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഫലപ്രഖ്യാപനം വൈകുമെന്നും അത്​ കുട്ടികളുടെ തുടർപഠന​ത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക നിലനിന്നിരുന്നു. എന്നാൽ, അഞ്ച്​ പോയിൻറ്​ മോഡ​റേഷൻ നൽകുന്ന രീതി ഇൗ വർഷം കൂടി തുടരാൻ സി.ബി.എസ്​.ഇ തീരുമാനിച്ചതോടെ വിദ്യാർഥികൾക്ക്​ ആശ്വാസമായിരിക്കുകയാണ്​. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പരീക്ഷാ ഫലം കൃത്യസമയത്തു തന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K