22 January, 2019 10:08:43 AM


നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്



കൊച്ചി: സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നല്‍കിയ സത്യവാങ് മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച സമയം വേണമെന്ന് നടന്‍ ദിലീപ് ആവശ്യപ്പെട്ടു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാല്‍ ദൃശ്യങ്ങൾ ദിലീപിന് കൈമാറാനാകില്ലെന്നും യുവതിയെ അപമാനിക്കാൻ ദിലീപ് ഇത്  ഉപയോഗിച്ചേക്കാമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

നാളെ പരിഗണിക്കാൻ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. ദിലീപിന്‍റെ അപേക്ഷ നാളെ ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K