25 January, 2019 04:52:28 PM
സംവിധായകൻ പ്രിയാനന്ദനെ ആക്രമിച്ച സംഭവം; പ്രതി പിടിയില്‍
![](http://www.kairalynews.com/uploads/page_content_images/kairaly_news_15484153480.jpeg)
തൃശൂര്‍: ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സംവിധായകന് പ്രിയനന്ദനെ ആക്രമിക്കുകയും ചാണകവെള്ളം ഒഴിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയിലായി. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂരില്‍ വച്ചാണ് പ്രതിയെ പിടിയിലായത്.
ഇന്ന് രാവിലെ തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്ത് വച്ചാണ് സംഭവം. പ്രിയനന്ദനുമേല് ചാണകവെള്ളം ഒഴിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രിയനന്ദന് ചികിത്സ തേടി.
ശബരിമല വിഷയത്തില്‍ പ്രിയനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ പ്രിയനന്ദന് പോസ്റ്റ് പിന്‍വലിച്ചിരുന്നു.