04 September, 2019 07:08:23 PM


അമിത വൈദ്യുതി പ്രവാഹം വൈക്കം മിനി സിവിൽ സ്റ്റേഷനിൽ പൊട്ടിത്തെറി; പരിഭ്രാന്തിയിൽ റവന്യൂ ടവർ



വൈക്കം: അമിതമായി വൈദ്യുതി പ്രവഹിച്ചതിനെ തുടർന്ന് വൈക്കം താലൂക്ക് ഓഫീസിലെ കമ്പ്യൂട്ടർ അടക്കമുള്ള വൈദ്യുത ഉപകരണങ്ങൾ തകരാറിലായി. വലിയ പൊട്ടിത്തെറിയോടെ വൈദ്യുതി കേബിളുകൾ കത്തി പുക ഉയർന്നതോടെ വിവിധാവശ്യങ്ങൾക്കായി മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫീസിലും ട്രഷറിയിലും വൈക്കം വില്ലേജ് ഓഫീസ്, ടൗൺ എംപ്ലോയ്മെൻറ് എക്സേഞ്ച് തുടങ്ങിയ ഓഫീസുകളിലും എത്തിയവർ പരിഭ്രാന്തരായി പുറത്തേക്കോടി.


കമ്പ്യുട്ടറുകൾ അടക്കമുള്ള വൈദ്യുത ഉപകരണങ്ങൾ തകരാറിലായതോടെ പോക്കുവരത്ത് തുടങ്ങി വിവിധ സേവനങ്ങൾ മുടങ്ങി. വൈക്കം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ യു.പി.എസ്, നെറ്റ് വർക്ക് കേബിൾ, സ്വിച്ച് തുടങ്ങിയവയ്ക്ക് കേടുപാടു സംഭവിച്ചു. ഇന്റർനെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട കേബിളുവരെ കത്തിപ്പോയതിനാൽ പുതിയ കേബിൾ വലിച്ചു തകരാർ പരിഹരിച്ച ശേഷമേ ഉദ്യോഗാർഥികളുടെ രജിസ്ട്രേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ നടക്കു. ഇനി പരിശോധനയ്ക്ക് ശേഷമേ തകരാറിലായ ഉപകരണങ്ങൾ ഏതെക്കെയാണെന്ന് തിട്ടപ്പെടുത്തി നന്നാക്കാനാകുവെന്ന് താലൂക്ക് ഓഫീസ് അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K