06 November, 2019 07:38:19 PM


2020 തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്: പഞ്ചായത്ത് - വാര്‍ഡ് വിഭജനം വരുന്നു; ഡിലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിച്ചു



തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയോജകമണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ ചെയര്‍മാനായി ഡിലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. 2020 ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് കമ്മീഷന്‍ രൂപീകരിച്ചത്. ശാരദ മുരളീധരന്‍ (പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്), സജ്ഞയ് ഗാര്‍ഗ് (പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്), കെ.ആര്‍. ജ്യോതിലാല്‍ (ഗതാഗത വകുപ്പ്), എ. ഷാജഹാന്‍ (പൊതുവിദ്യാഭ്യാസ വകുപ്പ്) എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K