08 December, 2019 09:22:12 AM


തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ഹോസ്റ്റല്‍ റെയ്ഡ് ചെയ്ത എസ്.ഐയ്ക്ക് സ്ഥലം മാറ്റം



തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ ബോയ്സ് ഹോസ്റ്റല്‍ റെയ്ഡ് ചെയ്ത എസ്.ഐയെ സ്ഥലം മാറ്റി. ഒരു മാസം മുമ്പ് കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ ചാര്‍ജെടുത്ത എസ്.ഐയെയാണ് സ്ഥലംമാറ്റിയത്. കന്‍റോണ്‍മെന്‍റ് സി.ഐക്കെതിരെയും നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയാണ് യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.


കെ.എസ്‌.യു നേതാവിന് ഹോസ്റ്റലില്‍ മര്‍ദനമേല്‍ക്കുകയും തുടര്‍ന്ന് കെ.എസ്‌.യു - എസ്.എഫ്‌.ഐ സംഘര്‍ഷം വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു റെയ്ഡ്. ആ ദിവസം തന്നെ സി.പി.എം പ്രവര്‍ത്തകരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. എസ്.ഐക്കും സി.ഐക്കും എതിരെ ഭീഷണി മുഴക്കി എസ്.എഫ്.ഐ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K