18 December, 2019 01:19:25 PM


തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം നേട്ടമുണ്ടാക്കി എല്‍ഡിഎഫും യുഡിഎഫും



തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം നേട്ടമുണ്ടാക്കി എല്‍ഡിഎഫും യുഡിഎഫും. 12 ജില്ലകളിലെ 28 വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. 13 സീറ്റുകള്‍ യുഡിഎഫിന് ലഭിച്ചപ്പോള്‍ 12 സീറ്റുകള്‍ എല്‍ഡിഎഫ് നേടി. ഒരു സീറ്റില്‍ സ്വതന്ത്രനാണ് വിജയിച്ചത്. ബിജെപി രണ്ട് സീറ്റുകള്‍ നേടി സാന്നിധ്യമറിയിച്ചു. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും സീറ്റുകളിലാണ് ബിജെപി അട്ടിമറി വിജയം സ്വന്തമാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K